ദൂരം പാലിച്ചത് കൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള സൂര്യൻ്റെ ശല്യം.
മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ എന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു ശ്രമവും ഉണ്ടായിട്ടില്ല. ഒരു സാമൂഹിക ജീവി ആയിട്ടും സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിൽ ഞാൻ വട്ടപ്പൂജ്യമാണ്.
ജടായു അവരുടെതാണെന്ന് പറഞ്ഞ് മൂന്ന് സംസ്ഥാനങ്ങൾ അവകാശവാദമുന്നയിക്കുന്നുണ്ട്, ഇത്ര ഒക്കെ ആയിട്ടും വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തന്നെ തയ്യാറല്ല. ബ്ലഡി കപട പക്ഷിസ്നേഹികൾ.
ODC എന്നൊരു സിനിമ കിട്ടിയിട്ടുണ്ട്. അന്യ നാട്ടിലുള്ള ഈഴവനും, തീയനും, കുശവനും നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും അവർക്കിടയിലെ ആഭ്യന്തര സംഘർഷങ്ങളും ആയിരിക്കും വിഷയം. കണ്ടേക്കാം.